സംസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനം കൂടുന്നെന്ന് മുഖ്യമന്ത്രി; ഇന്ന് 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
COVID-19
സംസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനം കൂടുന്നെന്ന് മുഖ്യമന്ത്രി; ഇന്ന് 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd August 2020, 7:30 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം വളരെക്കൂടുതലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ 962 കേസുകളില്‍ 810 ഉം സമ്പര്‍ക്ക വ്യാപനമാണ്. ഇതില്‍ ഉറവിടം അറിയാത്ത 40 കേസുകളാണുള്ളത്. ഇന്ന് 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗവ്യാപനം വര്‍ധിക്കുന്നതിന് കാരണം സമ്പര്‍ക്കമാണെന്നും ഇതൊഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 29 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലത്ത് 57 ല്‍ 56 കൊവിഡ് കേസുകളും സമ്പര്‍ക്കത്തിലൂടെയാണ്. കോട്ടയത്തെ 35 രോഗികളില്‍ 29 പേരും സമ്പര്‍ക്ക രോഗികളാണ്. ആലപ്പുഴയില്‍ 101 ല്‍ 85 പേര്‍ക്കും സമ്പര്‍ക്ക രോഗികളാണ്.

പാലക്കാട് 59 രോഗികളില്‍ 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്ക വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക് ചെയ്യാന്‍ പൊലീസിനെ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് വ്യാപന വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണത്തിനുള്ള പൂര്‍ണ്ണ ചുമതല പൊലീസിന് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

ജില്ലാ പൊലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണം. കണ്ടെയിന്‍മെന്റ് സോണില്‍ നിയന്ത്രണം ഫലപ്രദമാക്കാന്‍ പൊലീസ് നടപടി കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മ്പര്‍ക്ക വിലക്ക് ലംഘിച്ചാല്‍ ബന്ധപ്പെട്ടവര്‍ പൊലീസിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ