രാജ്യത്ത് കൊവിഡ് രോഗികള്‍ പത്ത് ലക്ഷം കടന്നു, ഒറ്റ ദിവസത്തില്‍ 34,956 രോഗികള്‍
COVID-19
രാജ്യത്ത് കൊവിഡ് രോഗികള്‍ പത്ത് ലക്ഷം കടന്നു, ഒറ്റ ദിവസത്തില്‍ 34,956 രോഗികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th July 2020, 10:43 am

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,956 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 687 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 10,03,832 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25,602 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുതിയ കൊവിഡ് കേസുകളില്‍ 38 ശതമാനവും തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇന്ത്യയിലെ കൊവിഡ് രോഗവിമുക്തി നിരക്ക് 63 ശതമാനത്തില്‍ നിന്നും 63.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

കര്‍ണാടയില്‍ സ്ഥിരീകരിച്ച 50000ത്തോളം കൊവിഡ് കേസുകളില്‍ 30000 ആക്ടീവ് കേസുകളാണ്. ഒറ്റ ദിവസത്തിനുള്ളില്‍ 4000 ത്തോളം പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മധ്യപ്രദേശില്‍ ആകെ 20,378 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേരളമുള്‍പ്പെടെ 6 സംസ്ഥാനങ്ങളില്‍ 50 ശതമാനത്തില്‍ കുറവാണ് രോഗവിമുക്തി തോത്. അരുണാചല്‍ പ്രദേശ് 28.2 ശതമാനം, കര്‍ണാടക 34.8 ശതമാനം, കേരളം 47.3 ശതമാനം, മേഘാലയ 17.5 ശതമാനം, നാഗാലാന്റ് 42.7 ശതമാനം, സിക്കിം 36.2 ശതമാനം. എന്നിങ്ങനെയാണ് കണക്ക്. ലഡാക്കിലും ദല്‍ഹിയിലും മാത്രമാണ് രോഗവിമുക്തി തോത് 80 ശതമാനത്തിനു മുകളിലുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ