സംസ്ഥാനത്ത് പുതുതായി 2605 കൊവിഡ് രോഗികള്‍; 31 മരണം
Covid Update
സംസ്ഥാനത്ത് പുതുതായി 2605 കൊവിഡ് രോഗികള്‍; 31 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th December 2021, 6:22 pm

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2605 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106, ആലപ്പുഴ 101, ഇടുക്കി 71, പാലക്കാട് 62, വയനാട് 57, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

May be an image of text that says "കോവിഡ് 19 റിപ്പോർട്ട് 24.12.2021 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 25,586 ഇതുവരെ രോഗമുക്തി നേടിയവർ: 51,58,423 423 ജില്ലയിൽ ചികിത്സയിലുള്ള വ്യക്തികൾ പുതിയ കേസുകൾ തിരുവനന്തപുരം ഇന്ന് കൊല്ലം 534 877 178 പത്തനംതിട്ട 4491 130 ആലപ്പുഴ 149 1035 120 കോട്ടയം 101 368 75 ഇടുക്കി 202 533 373 എറണാകുളം 71 2985 86 496 തൃശ്ശൂർ പാലക്കാട് 1321 584 187 4305 269 മലപ്പുറം 62 2077 50 106 കോഴിക്കോട് 657 80 വയനാട് 252 1455 319 57 കണ്ണൂർ കാസറഗോഡ് 3356 39 164 935 237 46 ആകെ 1246 42 2605 822 3281 25586"

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,501 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,25,605 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3896 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 213 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 25,586 കൊവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 311 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 46,203 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2427 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 138 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3281 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 877, കൊല്ലം 130, പത്തനംതിട്ട 120, ആലപ്പുഴ 75, കോട്ടയം 373, ഇടുക്കി 86, എറണാകുളം 584, തൃശൂര്‍ 269, പാലക്കാട് 50, മലപ്പുറം 80, കോഴിക്കോട് 319, വയനാട് 39, കണ്ണൂര്‍ 237, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 25,586 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,58,423 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

 

കൊവിഡ് 19 വിശകലന റിപ്പോര്‍ട്ട്

വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 97.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,60,58,097), 76.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,04,31,147) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (13,02,240)

ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 2605 പുതിയ രോഗികളില്‍ 2243 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 173 പേര്‍ ഒരു ഡോസ് വാക്സിനും 1407 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 663 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള കാലയളവില്‍, ശരാശരി 30,535 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഐ.സി.യുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 4411 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്.

നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐ.സി.യു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 19%, 11%, 35%, 7%, 4%, 17% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Covid Updates 24/12/21