| Tuesday, 10th November 2020, 11:34 pm

ജീവനക്കാര്‍ക്ക് കൊവിഡ്; പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. ഇരുപതു ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് നിര്‍ത്തി വെച്ച.

ടോള്‍ പ്ലാസയിലെ 95 ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഡി.എം.ഒയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ടോള്‍ പ്ലാസയില്‍ പരിശോധന നടത്തിയത്.

നിരവധി വാഹനങ്ങളാണ് പാലിയേക്കരയിലൂടെ കടന്നുപോകുന്നത്. നേരത്തെ തന്നെ രോഗ വ്യാപനത്തിന് സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചുരുങ്ങിയത് രണ്ടാഴ്ച സമയമെങ്കിലും കഴിയാതെ ഇനി ടോള്‍ പ്ലാസയിലെ പിരിവ് പുനരാരംഭിക്കാന്‍ സാധിക്കില്ല. തൃശ്ശൂര്‍ ജില്ലയില്‍ മാത്രം ഇന്ന് 711 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത. ഇതില്‍ 685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം.

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 51,85,673 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Covid to employees; Paliyekkara toll collection stopped

We use cookies to give you the best possible experience. Learn more