| Friday, 12th June 2020, 7:56 pm

ആനകള്‍ക്കും കൊവിഡ് പരിശോധന, പരിശോധിക്കുന്നത് 110ലധികം ആനകളെ; രാജസ്ഥാനില്‍ നടക്കുന്നതിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജസ്ഥാനില്‍ 25000ലധികം കൊവിഡ് പരിശോധനകളാണ് ഒരു ദിവസം നടക്കുന്നത്. ദല്‍ഹിയും തമിഴ്‌നാടും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പരിശോധന നടക്കുന്നത് ഇവിടെയാണ്. സംസ്ഥാനത്ത് ആനകളുടെ കൊവിഡ് പരിശോധനയും ആരംഭിച്ചിരിക്കുകയാണ്.

വ്യാഴാഴ്ചയാണ് ആനകളുടെ കൊവിഡ് പരിശോധന ആരംഭിച്ചത്. 110ലേറെ ആനകളുടെ പരിശോധനയാണ് സംസ്ഥാനത്ത് നടക്കുക. എലഫന്റ് വില്ലേജിലുള്ള 63 ആനകളുടെയും അംബര്‍ ഫോര്‍ട്ടിന് സമീപത്തുള്ള ബാക്കി ആനകളുടെയും പരിശോധനയാണ് നടത്തുക.

രാജസ്ഥാനില്‍ ആദ്യമായി ആനകളുടെ സ്രവമെടുത്തിരിക്കുകയാണ്. സ്രവം ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുമെന്ന് അരവിന്ദ് മാത്തൂര്‍ പറഞ്ഞു.

ജയ്പൂരിലെ ആനകള്‍ ആനസവാരിക്ക് പേരുകേട്ട ആനകളാണ്.എണ്ണായിരത്തോളം ആളുകളാണ് ആനസവാരിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more