രാജസ്ഥാനില്‍ 25000ലധികം കൊവിഡ് പരിശോധനകളാണ് ഒരു ദിവസം നടക്കുന്നത്. ദല്‍ഹിയും തമിഴ്‌നാടും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പരിശോധന നടക്കുന്നത് ഇവിടെയാണ്. സംസ്ഥാനത്ത് ആനകളുടെ കൊവിഡ് പരിശോധനയും ആരംഭിച്ചിരിക്കുകയാണ്.
വ്യാഴാഴ്ചയാണ് ആനകളുടെ കൊവിഡ് പരിശോധന ആരംഭിച്ചത്. 110ലേറെ ആനകളുടെ പരിശോധനയാണ് സംസ്ഥാനത്ത് നടക്കുക. എലഫന്റ് വില്ലേജിലുള്ള 63 ആനകളുടെയും അംബര്‍ ഫോര്‍ട്ടിന് സമീപത്തുള്ള ബാക്കി ആനകളുടെയും പരിശോധനയാണ് നടത്തുക.
രാജസ്ഥാനില്‍ ആദ്യമായി ആനകളുടെ സ്രവമെടുത്തിരിക്കുകയാണ്. സ്രവം ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുമെന്ന് അരവിന്ദ് മാത്തൂര്‍ പറഞ്ഞു.