| Monday, 16th March 2020, 11:48 am

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കൊവിഡ് രോഗലക്ഷണം, പരിക്കേറ്റത് നിരീക്ഷണത്തിലുള്ളയാള്‍ക്ക്; പരിശോധിച്ചത് നിരീക്ഷണത്തിലാണെന്ന കാര്യം അറിയാതെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുനരൂലിനു സമീപം വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കൊവിഡെന്ന് സംശയം. ഇതേ തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ വാഹനാപകടത്തിന് പിന്നാലെ ആശുപ്രതിയില്‍ എത്തിച്ചപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളാണെന്ന കാര്യം ഡോക്ടര്‍മാരോടോ അധികൃതരോടോ ഇവര്‍ പറഞ്ഞിരുന്നില്ല.

ആശുപത്രിയില്‍ വെച്ച് ഇവരുടെ മകള്‍ പനിയും ചുമയും അടക്കമുള്ള രോഗ ലക്ഷണങ്ങല്‍ കാണിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചത്. ഡോക്ടര്‍മാര്‍ ചോദിച്ചപ്പോഴാണ് നിരീക്ഷണത്തിലാണെന്ന കാര്യം വ്യക്തമാകുന്നത്. ഒരുമാസം മുമ്പാണ് ഇവര്‍ വിദേശത്ത് നിന്ന് എത്തിയത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ഇയാളും കുടുംബവും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഭാര്യയും കുട്ടിയും തിരുവനന്തപുരം ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഇതോടെ ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൊവിഡ് പടരാനുള്ള സാധ്യതയാണുണ്ടായിരിക്കുന്നത്. ഇവരെ നിരീക്ഷണത്തിലാക്കുന്നതുമായി ബന്ധപ്പെട്ട യോഗം തിരുവനന്തപുരം ആശുപത്രിയില്‍ നടക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെയാണ് വാഹനകപടം ഉണ്ടായത്. വാഹനാപകടം ഉണ്ടാവുമ്പോള്‍ ഇയാളുടെ ഭാര്യയും കുട്ടിയും ഒപ്പമുണ്ടായിരുന്നു. ഇയാളുടെ വാഹനമിടിച്ചയാള്‍ മരിക്കുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more