| Saturday, 29th May 2021, 7:44 pm

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.34ലെത്തി; മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം കുറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം കുറയുന്നതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. കൊവിഡ് 19 ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.34ല്‍ എത്തിച്ചതായി അദ്ദേഹം പറഞ്ഞു. 13.3 ശതമാനമായിരുന്നു വെള്ളിയാഴ്ചയിലെ നിരക്ക്. വ്യാഴാഴ്ച അത് 16.82 ശതമാനം ആയിരുന്നു.

പൊതുജനങ്ങളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന കൊവിഡ് പ്രതിരോധ നടപടികള്‍ വിജയത്തിലായെന്നും അദ്ദേഹം പറഞ്ഞു. രോഗ്യ വ്യാപനം കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ മാത്രമായി ട്രിപ്പിള്‍ ലോക്ഡൗണ്‍ നലവിലുണ്ടായിരുന്നു. എന്നാല്‍ മെയ് 30 മുതല്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്.

ഇന്ന് 3,990 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 3,838 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. 109 പേര്‍ക്ക് വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 37 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗമുക്തരായ 4,289 പേരുള്‍പ്പടെ ജില്ലയിലെ കൊവിഡ് മുക്തരുടെ എണ്ണം 2,41,252 ആയി.
64,040 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 45,039 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,445 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 303 പേരും, 187 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്.

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക കൊവിഡ് ഡൊമിസിലിയറി കെയര്‍ സെന്ററില്‍ 1,135 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 818 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS : Covid spread in Malappuram district is declining,  District Collector K. Gopalakrishnan informed

We use cookies to give you the best possible experience. Learn more