ന്യൂദല്‍ഹി: 50ശതമാനം ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടന്ന് സുപ്രീം കോടതിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. സുപ്രീം കോടതിയിലെ പല സ്റ്റാഫ് അംഗങ്ങള്‍ക്കും കൊവിഡ് ബാധിച്ചതിനാല്‍ ഇന്ന് അവരുടെ വസതികളില്‍ നിന്ന് വാദം കേള്‍ക്കും.
സുപ്രീംകോടതി ബെഞ്ചുകളിലെ എല്ലാ ജഡ്ജിമാരും അവരുടെ വസതികളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒത്തുചേരുമെന്നും സുപ്രീം കോടതിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കോടതി മുറികള്‍ ഉള്‍പ്പെടെ മുഴുവന്‍ കോടതി പരിസരങ്ങളും ശുചീകരിക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊവിഡ് കണക്കുകള്‍ റെക്കോര്‍ഡ് വേഗത്തില്‍ വര്‍ധിക്കുകയാണ്. ഞായറാഴ്ച 1,70,195 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 1.56 ലക്ഷം പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്.
ഒറ്റ ദിവസം 11.6 ശതമാനം വര്‍ധനയാണ് കണക്കുകളിലുണ്ടായത്. ഒക്ടോബര്‍ 10ന് ശേഷം ആദ്യമായി മരണസംഖ്യ 900 കടന്നു. ഇന്നലെ 903 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക