| Tuesday, 30th November 2021, 4:09 pm

രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടിയതായി ആരോഗ്യ മന്ത്രാലയം. ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.

ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അന്താരാഷ്ട്ര സഞ്ചാരികളുടെ കോണ്‍ടാക്റ്റുകള്‍ ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും വേണം.

പോസിറ്റീവ് ആയി മാറുന്ന യാത്രക്കാരുടെ സാമ്പിളുകള്‍ ഉടന്‍ തന്നെ ലബോറട്ടറികളിലേക്ക് അയയ്ക്കുകയും ചെയ്യണെമന്ന് ഉത്തരവില്‍ പറയുന്നു.

ജീനോമിക് പരിശോധനയുടെ ഫലങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാന നിരീക്ഷണ ഉദ്യോഗസ്ഥര്‍ അവരുടെ ടാഗ് ചെയ്ത ഐ.ജി.എസ്.എലുകളുമായി അവരുടെ പ്രവര്‍ത്തനം ഏകോപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

കൂടാതെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വകഭേദങ്ങളുടെ സാന്നിധ്യത്തില്‍ ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ ഉടനടി ഏറ്റെടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും നടത്തിയ അവലോകന യോഗത്തില്‍ ഒമിക്രാണ്‍ സാന്നിധ്യം നേരത്തേ കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി പരിശോധന വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: covid restrictions in the country have been extended to December 31

We use cookies to give you the best possible experience. Learn more