കോഴിക്കോട്: ആന്റിജന്‍ പരിശോധനയില്‍ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച തൂണേരി പഞ്ചായത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. 20 സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് രക്തസാക്ഷിദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചന നടത്തിയതിനാണ് കേസെടുത്തത്. ലീഗ് പ്രവര്‍ത്തകരുടെ പരാതിയില്‍ നാദാപുരം പൊലീസാണ് കേസെടുത്തത്.
തൂണേരി പഞ്ചായത്തില്‍ ആന്റിജന്‍ പരിശോധനയില്‍ നേരത്തെ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൂണേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സി തങ്ങള്‍ക്കും പരിശോധനയില്‍ കൊവിഡ് പോസിറ്റീവായിരുന്നു.
അതേസമയം ജൂലൈ അഞ്ചിന് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ലീഗ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നതുമായി ബന്ധപ്പെട്ട് പൊലീസ് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
ജൂലൈ അഞ്ചിനാണ് തൂണേരിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നത്. ഇത് കണക്കിലെടുത്താണ് പൊലീസ് കേസെടുത്തത്.
തൂണേരിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സി തങ്ങള്‍ ഉള്‍പ്പെടെ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ തൂണേരിയില്‍ കൊവിഡ് പോസിറ്റീവായിരുന്ന 400 പേരുടെ സ്രവം പരിശോധിച്ചതിലാണ് ഇത്രയും പേര്‍ക്ക് കൊവിഡ് പോസിറ്റീവായത്.
കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് പഞ്ചായത്തംഗങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇതോടെ തൂണേരി പഞ്ചായത്ത് ഓഫീസ് അടച്ചിടാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. സമ്പര്‍ക്കം മൂലമുള്ള കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ തൂണേരിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ