ന്യൂദല്‍ഹി: ഭീമ കൊറെഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന ദല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ഹാനി ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈ ജെ.ജെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ ഹാനി ബാബുവിന് കണ്ണില്‍ അണുബാധയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹാനി ബാബുവിന് വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ഇതിനായി ആശുപത്രി മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഹാനി ബാബുവിന്റെ തലയില്‍ അണുബാധ ഉണ്ടായെന്നും ഇത് കവിള്‍, ചെവി, നെറ്റി എന്നിവിടങ്ങളിലേക്ക് പടര്‍ന്ന് പിടിച്ചതായും കുടുംബം പുറത്തിറക്കിയ സംയുക്ത വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു.
ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റൊവേന, സഹോദരങ്ങളായ ഹരീഷ് എം.ടി, എം.ടി അന്‍സാരി എന്നിവരാണ് വാര്‍ത്താകുറിപ്പ് പുറത്തുവിട്ടത്.
ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനും അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹാനി ബാബുവിനെ 2020 ജൂലൈ 28 നാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ് എന്‍.ഐ.എയുടെ മുംബൈ ഓഫീസില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
ദല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനാണ് ഹാനി ബാബു.
ഭീമാ കൊറെഗാവ് സംഭവവുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബറില്‍ മഹാരാഷ്ട്ര പൊലീസ് ഹാനി ബാബുവിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ലാപ്‌ടോപ് ഉള്‍പ്പടെയുള്ള ഉപകരണങ്ങളും അദ്ദേഹത്തിന്റെ അക്കാദമിക്ക് രേഖകളും പിടിച്ചെടുത്തിരുന്നു.
ലാപ്‌ടോപിലെ ചില വിവരങ്ങളിലൂടെ ഹാനി ബാബുവിന് മാവോയിസ്റ്റ് ബന്ധമുള്ളതായി കണ്ടെത്തി എന്നാണ് എന്‍.ഐ.എ അവകാശപ്പെടുന്നത്. മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഭീമ കൊറേഗാവ് കേസിന്റെ അന്വേഷണം പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
ഇന്ത്യയിലെ അറിയപ്പെടുന്ന ബുദ്ധിജീവികളും അഭിഭാഷകരും അധ്യാപകരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാമായ നിരവധി പേര്‍ കേസില്‍ മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Covid positive Hani Babu; family wanted treatment available him