ടോക്കിയോ: ടോക്കിയോ ഒളിംപിക്സ് വില്ലേജില്‍ ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒളിംപിക്സ് മത്സരങ്ങള്‍ തുടങ്ങാന്‍ ആറ് ദിവസം മാത്രം ശേഷിച്ചിരിക്കേ ആണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
വിദേശത്ത് നിന്നുമെത്തിയ ഒഫീഷ്യലിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു കേസ് മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
‘വില്ലേജിലെ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വില്ലേജില്‍ നടത്തുന്ന പരിശോധനയില്‍ ആദ്യമായി കൊവിഡ് പോസിറ്റീവ് ആകുന്ന കേസാണിത്,’ ടോക്കിയോ ഓര്‍ഗനൈസിംഗ് കമ്മിറ്റി വക്താവായ മാസ തക്കായ അറിയിച്ചു.
കൊവിഡ് പോസിറ്റീവായ വ്യക്തിയെ ഹോട്ടലില്‍ ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും നിലവില്‍ കൂടുതല്‍ പേരില്‍ രോഗം കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
കൊവിഡ് വ്യാപനമുണ്ടാകാതിരിക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ഔട്ട്‌ബ്രേക്ക് ഉണ്ടായാല്‍ നേരിടാനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഒളിംപിക്‌സ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Covid positive case reported in Tokyo Olympics Village