| Wednesday, 22nd July 2020, 8:41 am

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി; മരണസംഖ്യ ആറ് ലക്ഷം കവിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കടന്നു. ഇതുവരെ 1,50,91,880 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ ആറ് ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.

ഇന്നലെമാത്രം 2,39,093 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5678 പേരാണ്.

ജൂണ്‍ 28 നാണ് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിട്ടത്. പിന്നീടുള്ള 24 ദിവസങ്ങളിലാണ് അമ്പത് ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.

അമേരിക്കയിലും ബ്രസീലിലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ രോഗികളുടെ എണ്ണം 40 ലക്ഷം കടന്നു. 66936 പേര്‍ക്കാണ് അമേരിക്കയില്‍ പുതുതായി രോഗം ബാധിച്ചത്. കഴിഞ്ഞ ഒരു ദിവസം ബാധിച്ച് മരിച്ചവരുടെ എണ്ണം 1112 ആണ്.

അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ബ്രസീല്‍. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. ഇവിടെ രോഗികളുടെ എണ്ണം 21 ലക്ഷം കവിഞ്ഞു.

44887 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം മരിച്ചവരുടെ എണ്ണം 1346 ആണ്.

രോഗബാധിതരുടെ കാര്യത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിതര്‍ പതിനൊന്ന് ലക്ഷം കടന്നിരിക്കുകയാണ്. നിലവില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28000 കടന്നിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more