| Tuesday, 5th May 2020, 5:45 pm

വയനാട്ടിലേക്ക് കൊവിഡ് എത്തിയത് കോയമ്പേട് മാര്‍ക്കറ്റില്‍നിന്നോ?; മൂന്ന് പേര്‍ക്കുകൂടി രോഗം ബാധിച്ചതോടെ ജില്ലയില്‍ ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരും വയനാട് സ്വദേശികളാണ് എന്നതില്‍ ആശങ്കയുയരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് മൂന്ന് പേര്‍ക്കും രോഗം ബാധിച്ചത്. ജില്ലയില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ആളുകള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ട്രക്ക് ഡ്രൈവര്‍ക്ക് കോയമ്പേട് മാര്‍ക്കറ്റില്‍നിന്നാണ് രോഗം പിടിപെട്ടെതെന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി താലൂക്കിലെ കുറുക്കന്‍മൂല പ്രാഥമികാരോഗ്യ പരിധിയിലാണ് ഇദ്ദേഹമുള്ളത്.

ഡ്രൈവറുടെ 84 വയസുള്ള അമ്മയ്ക്കും 42 കാരിയായ ഭാര്യയ്ക്കും വണ്ടിയുടെ ക്ലീനറുടെ മകനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡ്രൈവറോടൊപ്പം ക്ലീനറുടെ മകനും കോയമ്പേട് മാര്‍ക്കറ്റില്‍ പോയിരുന്നു.

ഏപ്രില്‍ 16ന് മദ്രാസിലേക്ക് പോയ ഡ്രൈവര്‍ 26നാണ് നാട്ടില്‍ തിരിച്ചെത്തിയത്. അന്നുമുതല്‍ ഇദ്ദേഹം ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയെ റെഡ് സോണാക്കാന്‍ സാധ്യതയുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more