പനജി: ഗോവ മെഡിക്കല്‍ ആന്‍ഡ് കോളേജ് ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ ദുരിതത്തില്‍.
ഇന്ത്യാ ടുഡേയാണ് രോഗികളുടെ ദയനീയാവസ്ഥ പുറത്തെത്തിച്ചത്.
കൊവിഡ് രോഗികള്‍ സ്റ്റോര്‍ റൂമിലും തറയിലും കിടക്കുന്ന ദൃശ്യങ്ങളാണ് ഇന്ത്യ ടുഡേ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സഹായത്തിന് വേണ്ടി രോഗികള്‍ കരയുന്നതും കാണാന്‍ സാധിക്കും.
വ്യാഴാഴ്ച്ച ഓക്സിജന്റെ കുറവ് മൂലം 15 രോഗികള്‍ കൂടി ഇവിടെ മരിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചയും ഓക്സിജന്‍ കുറവ് മൂലം 26 രോഗികള്‍ മരിച്ചു. ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 71 രോഗികളാണ് ഇതുവരെ മരിച്ചത്.
51 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്.
സംസ്ഥാനത്തെ പ്രധാന കൊവിഡ് ആശുപത്രിയായ ഗോവ മെഡിക്കല്‍ ആന്റ് കോളേജില്‍ താങ്ങാവുന്നതിലും അധികം രോഗികളാണ് എത്തുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക