തൃശൂരില്‍ കൊവിഡ് ബാധിച്ച യുവാവിന്റെ അസുഖം ഭേദമായി; രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം ആശുപത്രി വിടും
Kerala
തൃശൂരില്‍ കൊവിഡ് ബാധിച്ച യുവാവിന്റെ അസുഖം ഭേദമായി; രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം ആശുപത്രി വിടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th March 2020, 12:02 pm

തൃശൂര്‍: തൃശൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവിന്റെ അസുഖം മാറിയതായി റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ കുറച്ചുദിവസങ്ങള്‍ കൂടി നിരീക്ഷിച്ച ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ഫ്രാന്‍സില്‍ നിന്ന് തൃശൂരിലെത്തിയ ഒരു യുവതിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുപ്പതുകാരിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ദമ്പതിമാരായ ഇവര്‍ കഴിഞ്ഞ പതിനേഴാം തിയതിയാണ് ഫ്രാന്‍സില്‍ നിന്ന് എത്തിയത്.

അതിന് ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൊവിഡിന് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇരുവരേയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ട അന്‍പതുപേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശിനിയായ യുവതിയ്ക്കായിരുന്നു ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥീകരിച്ചത്. ഇവര്‍ക്ക് അസുഖം പൂര്‍ണമായി ഭേദമായിരുന്നു.

പിന്നീട് ഖത്തറില്‍ല നിന്ന് എത്തിയ കുളിമുട്ടം സ്വദേശിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ഇദ്ദേഹത്തിനും അസുഖം ഭേദമായി. പക്ഷേ ആശുപത്രി വിടണമെങ്കില്‍ രണ്ടാഴ്ച കൂടി എടുക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ