പത്തനംതിട്ട: കൊവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ ആസൂത്രിത നീക്കം നടത്തിയതായി പൊലീസ്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളുണ്ടെന്നും സ്വകാര്യഭാഗങ്ങളില്‍ ക്ഷതങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി മൊഴി നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഉള്ളതെന്നും പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിനും നൗഫലിനെതിരെ കേസെടുത്തിട്ടുണ്ട്. അടൂരില്‍ നിന്ന് ആംബുലന്‍സില്‍ കയറ്റിയ പെണ്‍കുട്ടിയെ അടുത്തുള്ള പന്തളം അര്‍ച്ചന ഫസ്റ്റ് ലൈന്‍ പരിശോധന കേന്ദ്രത്തില്‍ ഇറക്കാതെ കോഴഞ്ചേരിക്ക് കൊണ്ടുപോയതാണ് തട്ടികൊണ്ടുപോകലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോഴഞ്ചേരിയിലേക്ക് വേഗത്തില്‍ ഓടിച്ച ആംബുലന്‍സ് പന്തളത്തേക്ക് മടങ്ങുമ്പോള്‍ വേഗം കുറച്ചാണ് സഞ്ചരിച്ചത്. യാത്രക്കിടയില്‍ പെണ്‍കുട്ടിയോട് ലൈംഗികച്ചുവയില്‍ സംസാരിക്കുകയും ചെയ്തിരുന്നു നൗഫല്‍. പിന്നീടാണ് ആംബുലന്‍സ് നിര്‍ത്തി പിന്‍വശത്തെ വാതില്‍ തുറന്ന് പെണ്‍കുട്ടിയുടെ അടുത്തെത്തിയതും പീഡിപ്പിച്ചതും.
പിടിവലിയില്‍ പെണ്‍കുട്ടി മുട്ടുകാലിടിച്ച് വീണതായും പൊലീസ് പറയുന്നു. നൗഫലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ആംബുലന്‍സിന്റെ ഗ്ലോബല്‍ പൊസിഷന്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ലെന്ന മോട്ടര്‍ വാഹന വകുപ്പിന്റെ വാദം പൊലീസ് തള്ളി. ജി.പി.എസിലെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായി ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.
എന്നാല്‍ ആംബുലന്‍സുകള്‍ക്ക് ജി.പി.എസ് നിര്‍ബന്ധമില്ലെന്നും പെര്‍മിറ്റ് വാഹനത്തിനു മാത്രം മതിയെന്നാണ് നിയമമെന്നും പത്തനംതിട്ട ആര്‍.ടി.ഒ ജിജി ജോര്‍ജ് പറഞ്ഞു. സംഭവം നടന്ന ആംബുലന്‍സ് മോട്ടര്‍ വാഹന വകുപ്പ് പരിശേധിച്ചിട്ടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടതിനാല്‍ വിശദ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight: covid patient bruttaly raped by the ambulance driver which is planned