| Tuesday, 21st April 2020, 10:24 pm

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 18,000 കടന്നു; ഭീതിയില്‍ മഹാരാഷ്ട്ര; ഹോട്ട്‌സ്‌പോട്ടായി മുംബൈ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 18,895 ആയി. 1,336 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. 15,122 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

രോഗബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 603 ആയി. 3,260 പേര്‍ക്ക് രോഗം ഭേദമായി. 17.48 ശതമാനമാണ് രാജ്യത്ത് രോഗം ഭേദമാകുന്നതിന്റെ നിരക്ക്.

രോഗം ഏറ്റവുമധികമുള്ള മഹാരാഷ്ട്രയില്‍ 5,2185 ആള്‍ക്കാരിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 232 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. സംസ്ഥാനത്ത് കൊറോണ ഹോട്ട് സ്‌പോട്ടായി മാറിയിരിക്കുകയാണ് മുംബൈ. മഹാരാഷ്ട്രയില്‍ രോഗം പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ദല്‍ഹിയില്‍ 2081 പേര്‍ക്കും ഗുജറാത്തില്‍ 2,066പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ചൊവ്വാഴ്ച പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more