തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ സംസ്ഥാനം സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്കെന്ന് സൂചനകള്‍. സംസ്ഥാനത്ത് ഇനി പ്രഖ്യാപിക്കാന്‍ പോകുന്നത് കൂടുതല്‍ ശക്തമായ ലോക്ക്ഡൗണെന്ന് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ അമര്‍ ഫെറ്റില്‍. മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ സൂചന നല്‍കിയത്.
കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ കര്‍ശന നടപടികള്‍ വേണ്ടിവരും. എന്നാല്‍ എത്രദിവസം ഈ ലോക്ഡൗണ്‍ വേണ്ടിവരുമെന്ന കാര്യത്തില്‍ വ്യക്തയില്ലെന്നും അദ്ദേഹം മീഡിയ വണ്ണിനോട് പ്രതികരിച്ചു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
‘നേരത്തേ നമ്മള്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പിലാക്കിയതാണ്. ഇപ്പോള്‍ അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്. അത് ഗൗരവമായി പരിഗണിക്കേണ്ടി വരും. ഇപ്പോള്‍ തീരുമാനമായിട്ടില്ല’- മുഖ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക