തിരുവനന്തപുരം: ഇരുപത്തഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 30 മുതല്‍ ആരംഭിക്കും. ഇത്തവണ വിപുലമായ ആഘോഷമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആകെ എണ്ണായിരം പാസ്സുകളാണ് അനുവദിക്കുക. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടായിരിക്കുക.
കൊവിഡ് വലിയ തോതില്‍ ബാധിക്കുന്നുണ്ടെന്നും ജാഗ്രതയ്ക്ക് അയവുവന്നതാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കര്‍ശന നടപടികളിലേക്ക് കടക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 10 മുതലാണ് ഐ.എഫ്.എഫ്.കെ നടക്കുക. കൊവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് നാല് സ്ഥലങ്ങളിലായാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശേരി എന്നിവിടങ്ങളിലാണ് മേള. ഓരോ മേഖലയിലെയും അഞ്ച് തിയേറ്ററുകളില്‍ അഞ്ചുദിവസമായാണ് പ്രദര്‍ശനങ്ങളുണ്ടാവുക.