| Monday, 19th April 2021, 12:35 pm

ജില്ലയിലൂടെ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; വിവാദത്തിന് പിന്നാലെ ഉത്തരവ് പിന്‍വലിച്ച് കാസര്‍ഗോഡ് കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കാസര്‍കോട് ജില്ലയില്‍ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കളക്ടറുടെ ഉത്തരവില്‍ ഇടപെട്ട് റവന്യു മന്ത്രി. സംഭവം വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍.

ഉത്തരവിലെ ആശയകുഴപ്പം തീര്‍ക്കാന്‍ റവന്യു സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കൊവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നെങ്കില്‍ മാറ്റം വരുത്താനും മന്ത്രി നിര്‍ദേശിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ പുതിയ പത്രക്കുറിപ്പിറക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

ജില്ലയിലൂടെ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഇന്ന് രാവിലെയായിരുന്നു കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.
ജില്ലയിലെ പ്രധാന നഗരങ്ങളില്‍ പ്രവേശിക്കാനാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത്.

ശനിയാഴ്ച്ച മുതലാണ് ഉത്തരവ് നിലവില്‍ വരികയെന്നും അറിയിച്ചിരുന്നു. ന്നൊല്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനമാണിതെന്നായിരുന്നു എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞത്.

സംഭവത്തില്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കുമെന്നും ജില്ലാ പൊലീസ് മേധാവിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം മാത്രം 622 പേര്‍ക്കാണ് പുതുതായി ജില്ലയില്‍ കൊവിഡ് 19 രോഗം ബാധിച്ചത്. ജില്ലയില്‍ നിലവില്‍ 4155 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചികരിക്കുന്നത്.

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമായിരിക്കുകയാണ്. പുതുതായി 18,257 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച്ച രോഗ ബാധ സ്ഥിരീകരിച്ചത്.

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: covid negative certificate for travel kasargod collector withdraws controversial order

We use cookies to give you the best possible experience. Learn more