| Thursday, 9th July 2020, 8:03 am

വിവാഹത്തിന് ആളുകൂടിയാല്‍ പിഴ ഇങ്ങനെ; ലോക്ഡൗണ്‍ ലംഘനത്തില്‍ ഉത്തരവിറക്കി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുമേല്‍ ചുമത്തേണ്ട പിഴ തുകയില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇരുന്നൂറ് രൂപ മുതല്‍ അയ്യായിരം രൂപവരെയാണ് ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുളള പിഴ.

സാമൂഹ്യ അകലത്തിന്റെ ലംഘനം, പൊതുനിരത്തില്‍ തുപ്പുക എന്നിവയ്ക്ക് 200 രൂപയാണ് പിഴ.വിവാഹചടങ്ങുകളില്‍ ആളുകളുടെ എണ്ണം കൂടിയാല്‍ ആയിരം രൂപ പിഴ ഈടാക്കും.

ആള്‍ക്കൂട്ട സമരങ്ങള്‍ക്കും ആയിരം രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. അതത് പൊലീസ് സ്റ്റേഷനുകളുടെ ചുമതലയുളള ഉദ്യോഗസ്ഥര്‍ക്കാണ് പിഴ ചുമത്താനുളള അധികാരം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more