കോട്ടയത്ത് ഇളവുകളില്‍ മാറ്റം; പരിശോധന തുടരും, നിയന്ത്രണം ലംഘിച്ചാല്‍ നടപടി
COVID-19
കോട്ടയത്ത് ഇളവുകളില്‍ മാറ്റം; പരിശോധന തുടരും, നിയന്ത്രണം ലംഘിച്ചാല്‍ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th April 2020, 11:23 pm

കോട്ടയം: കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീന്‍ സോണില്‍പ്പെട്ട കോട്ടയം, ജില്ലയില്‍ ചൊവ്വാഴ്ച നിലവില്‍ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളില്‍ മാറ്റം വരുത്തി.

അത്യാവശ്യങ്ങള്‍ക്കൊഴികെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. പോലീസ് പരിശോധന തുടരും. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് ഒറ്റ നമ്പര്‍, ഇരട്ട നമ്പര്‍ ക്രമീകരണം ഉണ്ടാകില്ല. എന്നാല്‍ വാഹനത്തിലോ അല്ലാതെയോ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ നടപടിയെടുക്കും.

ഓട്ടോ, ടാക്സി സര്‍വീസുകള്‍ പാടില്ല. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സല്‍ വിതരണത്തിന് മാത്രമേ അനുമതിയുള്ളൂ.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 33 ശതമാനം ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കണം. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിനും നിയന്ത്രണമുണ്ട്. ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. വസ്ത്രവ്യാപാര സ്ഥാപനങ്ങളും ജ്വല്ലറികളും തുറക്കുന്നതിന് നിരോധനം തുടരും.

ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ക്കും നഗരസഭകളുടെ പരിധിക്ക് പുറത്തുള്ള വ്യവസായ ശാലകളും അംഗീകൃത സ്വകാര്യ ബാങ്കുകളും പ്രവര്‍ത്തിക്കും. റോഡ് നിര്‍മാണം, ജലസേചനം, കെട്ടിട നിര്‍മാണം, തൊഴിലുറപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള്‍ അനുവദിക്കും. വരുംദിവസങ്ങളിലെ ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് കോട്ടയം കളക്ടര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.