കോഴിക്കോട് ജില്ലയില്‍ മീന്‍ കച്ചവടക്കാരന് കൊവിഡ്, നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയയാള്‍
COVID-19
കോഴിക്കോട് ജില്ലയില്‍ മീന്‍ കച്ചവടക്കാരന് കൊവിഡ്, നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയയാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th May 2020, 5:31 pm

കോഴിക്കോട്: വടകര താലൂക്കിലെ തൂണേരി പഞ്ചായത്തില്‍ മീന്‍ കച്ചവടക്കാരന് കൊവിഡ്. നിരവധി പേരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. തലശ്ശേരി മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് ബാധിച്ചതെന്നാണ് സംശയം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

5 പേരൊഴികെ ബാക്കിയെല്ലാവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തിയവരാണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് തെലങ്കാന സ്വദേശി മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 31 പേരാണ് വിദേശത്ത് നിന്ന് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 48 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക