രാജ്യത്ത് ഒന്നര ലക്ഷം പിന്നിട്ട് പ്രതിദിന കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 839 മരണം
ദല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം ഒന്നര ക്ഷം കടന്നു. 1,52,879 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 839 പേര്‍ മരണപ്പെടുകയും ചെയ്തു. പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണിത്. 11 ക്ഷത്തിലധികം പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ആറ് ദിവസങ്ങളായി പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്.
അതേസമയം, പ്രധാനമന്ത്രി ആഹ്വാനം ചെയ്ത വാക്സിന്‍ ഉത്സവത്തിന് ഇന്ന് തുടക്കമാകും. അര്‍ഹരായ കൂടുതല്‍ പേരിലേക്ക് കൊവിഡ് വാക്സിന്‍ എത്തിക്കാന്‍ വാര്‍ഡ് തലം മുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍ മരുന്ന് ക്ഷാമം നേരിടുന്ന പല സംസ്ഥാനങ്ങളും ഏപ്രല്‍ 14 വരെ നീളുന്ന വാക്സിന്‍ ഉത്സവം നടത്താനാകുമോയെന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്.
Content Highlights: Covid updates