| Saturday, 18th July 2020, 10:08 am

രാജ്യത്ത് സ്ഥിതി ആശങ്കാജനകം, 24 മണിക്കൂറില്‍ 34,884 കേസുകള്‍; ബീഹാറില്‍ പുറത്തുവരുന്നതല്ല കണക്കുകളെന്ന് തേജസ്വി യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 34,884 പുതിയ കൊവിഡ് കേസുകള്‍. 671 പേരാണ് വെള്ളിയാഴ്ച മരിച്ചത്.

ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 10,38,716 ആയി. 26,273 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

3,58,692 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 6,53,751 പേര്‍ക്ക് രോഗം ഭേദമായി.

രാജ്യത്ത് ഏറ്റവും കുറവ് കൊവിഡ് പരിശോധന നടത്തുന്ന സംസ്ഥാനമാണ് ബീഹാറെന്ന ആരോപണവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. സംസ്ഥാനസര്‍ക്കാര്‍ കൊവിഡ് വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more