ന്യൂദല്‍ഹി: ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗ വ്യാപനമുള്ള രാജ്യമായി ഇന്ത്യ. ഇന്ത്യയില്‍ ചൊവ്വാഴ്ച വരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 101,328 ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 3000 പേര്‍ കൊവിഡ് മൂലം ഇന്ത്യയില്‍ മരിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ചൊവ്വാഴ്ച മാത്രം 5242 ആളുകള്‍ക്ക് കൊവിഡ് ബാധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊവിഡ് 19 ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനയുണ്ടായെന്നും ബ്ലൂംബര്‍ഗിന്റെ കൊവിഡ് ഡാറ്റയില്‍ പറയുന്നുണ്ട്.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്കടുത്തു.
ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് നിലവില്‍ 48,93,195 കൊവിഡ് രോഗികളാണ് ഉള്ളത്. 3,22,861 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്.
15,27,723 രോഗികളാണ് യു.എസിലുള്ളത്. റഷ്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 2,99,941 ആയി ഉയര്‍ന്നു.
ബ്രസീലില്‍ 2,71,885 ഉം യു.കെയില്‍ 2,50,138 ഉം കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലി – 2,26,699, ഫ്രാന്‍സ് – 1,80,933
ജര്‍മനി, 1,77,778 തുര്‍ക്കി-1,51,615, ഇറാന്‍ 1,24,603, എന്നിങ്ങനെയാണ് മറ്റുരാജ്യങ്ങളില്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.