അഹമ്മദാബാദ്: കൊവിഡ് 19 വ്യാപനത്തിൽ വലിയ വർധന രേഖപ്പടുത്തിയ ഗുജറാത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ നിരവധി അതിഥി തൊഴിലാളികൾ. 75 ലക്ഷത്തിലധികം അതിഥി തൊഴിലാളികളുള്ള ഗുജറാത്തിൽ നിന്ന് ഇതുവരെ 3.25ലക്ഷം പേർ മാത്രമാണ് മടങ്ങിയത്. 22ലക്ഷത്തിലധികം പേരുടെ രജിസ്ട്രേഷൻ ഇപ്പോഴും അനിശ്ചിതത്വത്തിൽ ആണെന്നാണ് റിപ്പോർട്ട് റിപ്പോർട്ട്.
അതിഥി തൊഴിലാളികൾ കൂട്ടമായി മടങ്ങിപ്പോയാൽ കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് വികസന മാതൃകയുടെ സ്ഥിതി പരുങ്ങലിൽ ആകുമെന്ന് അറിയുന്നത് കൊണ്ടാണ് തൊഴിലാളികളെ മടക്കി അയക്കാൻ സംസ്ഥാന സർക്കാർ മടിക്കുന്നതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു.
ഉടനടി വ്യവസായങ്ങൾ തുറന്ന് പ്രവർത്തിക്കാനാണ് നാട്ടിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നവരെയും സർക്കാർ ഗുജറാത്തിൽ തന്നെ പിടിച്ചു നിർത്തുന്നതെന്ന് ദ അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി പ്രാദേശിക ഭരണകൂടങ്ങൾ അതിഥി തൊഴിലാളികളെ വ്യാവസായിക സ്ഥാപനങ്ങൾ ഉടൻ തുറന്ന് പ്രവർത്തിക്കുമെന്ന് പറഞ്ഞ് മനസിലാക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്.
ദക്ഷിണ ഗുജറാത്തിൽ ഇൻഡസ്ട്രി അസോസിയേഷനുകൾ കമ്പനികൾ ഉടൻ തുറന്ന് പ്രവർത്തിക്കുമെന്ന് ഹിന്ദിയിലും ഗുജറാത്തിയിലും പരസ്യവും നൽകിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.