ഗുജറാത്ത് വികസന മാതൃകയ്ക്ക് പരുക്കേൽക്കും; അതിഥി തൊഴിലാളികളെ തിരിച്ചയക്കാൻ മടിച്ച്​ ​ഗുജറാത്തും
national news
ഗുജറാത്ത് വികസന മാതൃകയ്ക്ക് പരുക്കേൽക്കും; അതിഥി തൊഴിലാളികളെ തിരിച്ചയക്കാൻ മടിച്ച്​ ​ഗുജറാത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th May 2020, 2:30 pm

അഹമ്മദാബാദ്: കൊവിഡ് 19 വ്യാപനത്തിൽ വലിയ വർധന രേഖപ്പടുത്തിയ ​ഗുജറാത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ നിരവധി അതിഥി തൊഴിലാളികൾ. 75 ലക്ഷത്തിലധികം അതിഥി തൊഴിലാളികളുള്ള ​ഗുജറാത്തിൽ നിന്ന് ഇതുവരെ 3.25ലക്ഷം പേർ മാത്രമാണ് മടങ്ങിയത്. 22ലക്ഷത്തിലധികം പേരുടെ രജിസ്ട്രേഷൻ ഇപ്പോഴും അനിശ്ചിതത്വത്തിൽ ആണെന്നാണ് റിപ്പോർട്ട് റിപ്പോർട്ട്.

അതിഥി തൊഴിലാളികൾ കൂട്ടമായി മടങ്ങിപ്പോയാൽ ​കൊട്ടിഘോഷിക്കപ്പെട്ട ​ഗുജറാത്ത് വികസന മാതൃകയുടെ സ്ഥിതി പരുങ്ങലിൽ ആകുമെന്ന് അറിയുന്നത് കൊണ്ടാണ് തൊഴിലാളികളെ മടക്കി അയക്കാൻ സംസ്ഥാന സർക്കാർ മടിക്കുന്നതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു.

ഉടനടി വ്യവസായങ്ങൾ തുറന്ന് പ്രവർത്തിക്കാനാണ് നാട്ടിലേക്ക് തിരികെ പോകാൻ ആ​ഗ്രഹിക്കുന്നവരെയും സർക്കാർ ​ഗുജറാത്തിൽ തന്നെ പിടിച്ചു നിർത്തുന്നതെന്ന് ദ അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാ​ഗമായി പ്രാദേശിക ഭരണകൂടങ്ങൾ അതിഥി തൊഴിലാളികളെ വ്യാവസായിക സ്ഥാപനങ്ങൾ ഉടൻ തുറന്ന് പ്രവ‍ർത്തിക്കുമെന്ന് പറഞ്ഞ് മനസിലാക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്.

ദക്ഷിണ ​ഗുജറാത്തിൽ ഇൻഡസ്ട്രി അസോസിയേഷനുകൾ കമ്പനികൾ ഉടൻ തുറന്ന് പ്രവർത്തിക്കുമെന്ന് ഹിന്ദിയിലും ​ഗുജറാത്തിയിലും പരസ്യവും നൽകിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.