| Tuesday, 4th January 2022, 3:04 pm

ബാബുല്‍ സുപ്രിയോയ്ക്ക് മൂന്നാം തവണയും കൊവിഡ്; അടിയന്തിര വാക്‌സിന്റെ വില കുറയ്ക്കണമെന്ന് സുപ്രിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ബാബുല്‍ സുപ്രിയോയ്ക്ക് മൂന്നാം തവണയും കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഗുരുതരമായ അസുഖമുള്ളവര്‍ക്ക് നല്‍കേണ്ട കൊവിഡ് അടിയന്തിര മരുന്നിന്റെ ഉയര്‍ന്ന വിലയിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 84 വയസ്സുള്ള തന്റെ പിതാവിന് വേണ്ടി മരുന്ന് വാങ്ങേണ്ടി വന്നപ്പോള്‍ വലിയ വില നല്‍കേണ്ടി വന്നെന്നും അധഃസ്ഥിത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ അത് എങ്ങനെ താങ്ങുമെന്ന് അദ്ദേഹം ചോദിച്ചു.

”ഞാനും, എന്റെ ഭാര്യയും, അച്ഛനുമുള്‍പ്പെടെ മറ്റ് സ്റ്റാഫുകള്‍ക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്. പക്ഷെ ഗുരുതര അസുഖമുള്ള കൊവിഡ് രോഗകള്‍ക്ക് നല്‍കുന്ന കൊവിഡ് അടിയന്തിര മരുന്നിന്റെ ഉയര്‍ന്ന വിലയായ 61000 രൂപയാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. എന്റെ 84 വയസുള്ള അച്ഛന് കൊവിഡ് അടിയന്തിര മരുന്ന് ആവശ്യമുള്ളതിനാല്‍ ഞങ്ങള്‍ക്കത് വാങ്ങിച്ചേ മതിയാകൂ. എന്നാല്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആ വില എങ്ങനെ താങ്ങാനാകും,’ അദ്ദേഹം ട്വീറ്റ് ചെയ്തു.

രണ്ട് കുത്തിവയ്പ്പുകളും എടുത്തവര്‍ പോലും പുതിയ അണുബാധകളില്‍ നിന്ന് മുക്തരല്ലെന്ന് പറയുന്ന സുപ്രിയോ സര്‍ക്കാര്‍ നടത്തുന്ന ആശുപത്രികളില്‍ ഈ കൊവിഡ് അടിയന്തിര മരുന്ന് എത്രയും വേഗം ലഭ്യമാക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

2020 നവംബറിലാണ് തനിക്ക് ആദ്യമായി കൊവിഡ് പോസിറ്റീവ് ആയതെന്നും ആ സമയത്ത് തന്റെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചെന്നും സുപ്രിയോ ട്വീറ്റില്‍ പറയുന്നു.

2021 ഏപ്രിലില്‍ രാജ്യത്ത് രണ്ടാമത്തെ കോവിഡ് തരംഗത്തിനിടെ അദ്ദേഹത്തിന് രണ്ടാം തവണയും പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബി.ജെ.പി വിട്ട സുപ്രിയോ പിന്നീട് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂലില്‍ ചേരുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Covid for the third time for Babul Supriyo; Supriyo wants to reduce the price of emergency Jab

We use cookies to give you the best possible experience. Learn more