തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനും. കാസര്‍കോടുള്ള ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘നേരത്തെ മുതല്‍ ആവര്‍ത്തിച്ച് പറയുന്നതാണ് മാധ്യമപ്രവര്‍ത്തകര്‍ നല്ല ജാഗ്രത പാലിക്കണം എന്നത്. അതില്‍ ഒന്നുകൂടി പറയാനുള്ളത്,വാര്‍ത്താ ശേഖരണം ഇന്നത്തെ സാഹചര്യത്തില്‍ അപകടരഹിതമായി നിര്‍വഹിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം എന്നതാണ്’ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്ക് രോഗം ഭേദമായി.കൊല്ലം-6, തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ രണ്ട് പേര്‍ വീതം. ഇതോടെ 495 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 123 പേര്‍ ചികിത്സയില്‍ കഴിയുന്നവര്‍,ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരുമുണ്ട്.
കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ മൂന്ന് വീതം പേരും പത്തനംതിട്ട ഒരാളും നെഗറ്റീവായി.നേരത്തെ ഇടുക്കിയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഒരു ഫലം കൂടി നെഗറ്റീവായാല്‍ ആശുപത്രി വിടാം.
ഏലപ്പാറയിലെ ഡോക്ടര്‍, ആശാവര്‍ക്കര്‍ മൈസൂരില്‍ നിന്നെത്തിയ അമ്മ, യുവാവ്, ചെന്നൈയില്‍ നിന്നെത്തിയ രണ്ട് പേര്‍ എന്നിവരുടെ പുതിയ ഫലമാണ് നെഗറ്റീവായത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.