കൊവിഡ് 19: യു.എ.ഇയിലും ഇസ്രഈലും ആദ്യ മരണം; ഇറ്റലിയില്‍ മരണസംഖ്യ 4000 കടന്നു
COVID-19
കൊവിഡ് 19: യു.എ.ഇയിലും ഇസ്രഈലും ആദ്യ മരണം; ഇറ്റലിയില്‍ മരണസംഖ്യ 4000 കടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st March 2020, 8:10 am

ദുബൈ: യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു. രാജ്യത്തെ ആദ്യ മരണമാണിത്.

യൂറോപ്പില്‍ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് മരിച്ചതെന്ന് യു.എ.ഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ജനുവരി 29നാണ് ആദ്യ കോവിഡ് കേസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 140 കേസുകളാണ് ഇവിടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇസ്രഈലും ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു.കൊവിഡ്19 മൂലം ജറുസലേമില്‍ 85കാരന്‍ മരിച്ചതായി ഇസ്രഈല്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, ഇറ്റയില്‍ മരണസംഖ്യ 4000 കടന്നു.
ഇറ്റലിയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തത് 627 എണ്ണമാണ്. ഒരോ രണ്ടര മിനുട്ടിലും ഒരാളെന്ന കണക്കിലാണ് ഇറ്റലിയിലെ മരണ നിരക്ക്.

ഇറ്റലിയിലെ മരണ സംഖ്യ ചൈനയെ മറികടന്നു. സ്പെയിനില്‍ 24 മണിക്കൂറിനിടെ 193 പേരാണ് മരിച്ചത്. ഇറാനില്‍ 149 പേരും ഫ്രാന്‍സില്‍ 108 പേരും മരിച്ചു. ഇറ്റലിയില്‍ മരുന്നുകള്‍ക്കും വൈദ്യ ഉപകരണങ്ങള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

ലോകത്ത് രണ്ടരലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് പിടിപെട്ടിട്ടുണ്ട്. ആയിരത്തിലേറെ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത നാലാമത്തെ രാജ്യമായി സ്പെയിന്‍ മാറി.

ബ്രിട്ടണിലും കൊവിഡ് പടരുന്ന സാഹചര്യത്തില്‍കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്. ലക്ഷക്കണക്കിന് വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആഗോളവ്യാപകമായി കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പാരിസില്‍ വെച്ച് മെയ് 12ന് നടത്താനിരുന്ന കാന്‍ ഫിലിം ഫെസ്റ്റിവല്‍ മാറ്റിവെച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ