| Monday, 16th March 2020, 2:30 pm

കൊവിഡ് ഭയം; ഡോക്ടറെയും ഭാര്യയെയും ഫ്‌ളാറ്റില്‍ പൂട്ടിയിട്ടു; വാതിലില്‍ കൊറോണയെന്ന് എഴുതി; അറസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: മുണ്ടൂര്‍പാലത്ത് കൊവിഡ് 19 വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് ഡോക്ടറെയും ഭാര്യയെയും ഫ്‌ലാറ്റിനുള്ളില്‍ പൂട്ടിയിട്ടു. ഫ്‌ളാറ്റിന്റെ വാതില്‍ പുറത്തുനിന്നും പൂട്ടിയ ഭാരവാഹികള്‍ വാതിലില്‍ കൊറോണ എന്ന് എഴുതിവെക്കുകയും ചെയ്തു.

ദമ്പതികളെ പൂട്ടിയിട്ട ഫ്‌ളാറ്റ് ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസാണ് നടപടിയെടുത്തത്.

സൗദയില്‍ ഡോക്ടറായ മകനെ സന്ദര്‍ശിച്ച് തിരിച്ചെത്തിയതാണ് ഇവര്‍.

ഫ്‌ളാറ്റിനുള്ളില്‍ കുടുങ്ങിയ ഡോക്ടര്‍ ഫോണില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഇവര്‍ക്ക് കൊറോണയുണ്ടെന്ന് കരുതിയായിരുന്നു ഫ്‌ളാറ്റ് ഭാരവാഹികളുടെ നീക്കം.

Latest Stories

We use cookies to give you the best possible experience. Learn more