| Friday, 7th May 2021, 8:59 am

കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചു; തിരുവനന്തപുരത്ത് നഴ്‌സുമാരുടെ ഇടത് സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി നഴ്‌സുമാര്‍. തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലെ നഴ്‌സുമാരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

10 ദിവസത്തെ കൊവിഡ് ഡ്യൂട്ടിക്ക് 3 ദിവസം ഓഫ് എന്നത് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇടത് സംഘടനയായ കേരള ഗവ. നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

രോഗികളുടെ എണ്ണം കൂടിയതോടെയാണ് നഴ്‌സുമാരുടെ ഓഫ് വെട്ടിക്കുറച്ചത്. നിലവില്‍ 10 ദിവസത്തെ ഡ്യൂട്ടിക്ക് ഒരു ദിവസത്തെ ഓഫ് എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

കൊവിഡ് രോഗികളുമായി ഏറ്റവും കൂടുതല്‍ ഇടപെടുന്നത് നഴ്‌സുമാരാണ്. ക്വാറന്റീന്‍ അടക്കമുള്ളത് ഒഴിവാക്കിയാണ് തങ്ങള്‍ ജോലിക്കെത്തുന്നത് എന്നുമാണ് നഴ്‌സുമാര്‍ പറയുന്നത്.

രാവിലെ അരമണിക്കൂര്‍ സൂചന പണിമുടക്കാണ് നഴ്‌സുമാര്‍ നടത്തിയത്. വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഇത് പരാജയപ്പെട്ടാല്‍ കൂടുതല്‍ സമരവുമായി എത്തുമെന്നും നഴ്‌സുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Covid duty off cut ; Protest in Thiruvananthapuram led by the Left Organization of Nurses

Latest Stories

We use cookies to give you the best possible experience. Learn more