| Monday, 28th June 2021, 7:51 am

കൊവിഡ് പ്രതിരോധ മരുന്നെന്ന് പറഞ്ഞ് യുവാവ് ഗുളിക നല്‍കി; അമ്മയും മകളും മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈറോഡ്: പഞ്ചായത്തിലെ കൊവിഡ് പരിശോധനാ സംഘത്തിലെ അംഗമെന്ന വ്യാജേന വീട്ടിലെത്തിയ യുവാവ് കൊവിഡ് പ്രതിരോധ മരുന്നെന്ന് പറഞ്ഞ് നല്‍കിയ ഗുളികകള്‍ കഴിച്ച് അമ്മയും മകളും മരിച്ചു. ചെന്നിമല കെ.ജി.

വലസ്സ് പെരുമാള്‍മലൈ കറുപ്പണ്ണ കൗണ്ടറുടെ ഭാര്യ മല്ലിക, മകള്‍ ദീപ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാവിലെയാണ് യുവാവ് ഇവര്‍ക്ക് ഗുളികകള്‍ നല്‍കിയത്. ഇത് കഴിച്ച കറുപ്പണ്ണയടക്കം മൂന്നുപേര്‍ക്കും അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് മല്ലികയെ ഈറോഡ് സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ട് പേരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് മല്ലിക മരിച്ചത്. ഞായറാഴ്ച രാവിലെ ദീപയും മരിച്ചു. കൊലപാതകമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കറുപ്പണ്ണ കൗണ്ടര്‍ അയല്‍വാസിയായ കല്യാണസുന്ദരത്തിന് ഏഴ് ലക്ഷം രൂപ വായ്പ നല്‍കിയിരുന്നു.

ഇതിന് അമിത പലിശ ചോദിച്ചതിന്റെ വിദ്വേഷത്തില്‍ വിഷഗുളികകളുമായി യുവാവിനെ അയച്ചതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: covid drug two death in erode

We use cookies to give you the best possible experience. Learn more