പാലക്കാട്: ജില്ലയില്‍ കൊവിഡ് ഡെല്‍റ്റാ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണാടി പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം. തിങ്കളാഴ്ച മുതല്‍ ഒരാഴ്ച കാലത്തേക്ക് പഞ്ചായത്ത് പൂര്‍ണമായി അടച്ചിടും.
ജില്ലയില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയ പറളി, പിരായിരി പഞ്ചായത്തുകളിലെ വ്യക്തികള്‍ക്ക് രോഗം ബാധിച്ചത് കണ്ണാടി സ്വദേശിയില്‍ നിന്നാണ്. ഇതിനെ തുടര്‍ന്നാണ് പാലക്കാട് ജില്ലാ കളക്ടര്‍ പഞ്ചായത്ത് ഒരാഴ്ച അടച്ചിടാന്‍ തീരുമാനിച്ചത്.
ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമാണ് പഞ്ചായത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ ഇന്ന് 1010 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. സംസ്ഥാനത്ത് പുതുതായി 10905 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട 343, ഇടുക്കി 275, വയനാട് 246 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,27,24,272 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 62 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,879 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,236 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.