കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് പതിമൂന്നു വയസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ചെറുകരക്കുന്നേല്‍ ജോസനാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.
ഒക്ടോബര്‍ ആറിനാണ് പനിയെ തുടര്‍ന്ന് കുട്ടിക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമായതിന് പിന്നാലെ കുട്ടിയെ തളിപറമ്പ് താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. പനിക്ക് പിന്നാലെ ന്യുമോണിയ ബാധിച്ചത് ആരോഗ്യ നില കൂടുതല്‍ വഷളാക്കി.
കുട്ടിക്ക് കടുത്ത ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോസന്‍.
കുട്ടി ചെറുപ്പത്തില്‍ പ്രതിരോധ കുത്തിവെപ്പുകളൊന്നും എടുത്തിരുന്നില്ലെന്നും ഒരു പക്ഷേ വൈറസ് ബാധ രൂക്ഷമായത് ഇതുകൊണ്ടാകാം എന്നും ഡോക്ടര്‍മാര്‍ പറയുന്നു.
വെള്ളിയാഴ്ച്ച സംസ്ഥാനത്ത് 9250 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ വെള്ളിയാഴ്ച്ച രോഗ ബാധ സ്ഥിരീകരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Covid death kerala- 13 year old boy died of covid 19