തമിഴ്‌നാട്ടില്‍ വീണ്ടും ഓക്‌സിജന്‍ കിട്ടാതെ മരണം; ഗര്‍ഭിണിയടക്കം 6 പേര്‍ മരിച്ചു
national news
തമിഴ്‌നാട്ടില്‍ വീണ്ടും ഓക്‌സിജന്‍ കിട്ടാതെ മരണം; ഗര്‍ഭിണിയടക്കം 6 പേര്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th May 2021, 5:48 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും കൊവിഡ് ബാധിതര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. ഒരു ഗര്‍ഭിണിയുള്‍പ്പെടെ ആറു പേരാണ് മരിച്ചത്. മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയിലാണ് ആറുപേരുടെയും മരണം സംഭവിച്ചത്.

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് ഓക്‌സിജന്‍ സജ്ജീകരിക്കണമെന്ന് നേരത്തേ മുഖ്യമന്ത്രി സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ മധുര രാജാജി ആശുപത്രിയില്‍ പുതുതായി ഓക്‌സിജന്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മരണങ്ങള്‍ സംഭവിച്ചത്.

അതേസമയം റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക് വി രാജ്യത്ത് നല്‍കിത്തുടങ്ങി. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് ആദ്യ ഡോസുകള്‍ നല്‍കി തുടങ്ങിയത്.

ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് സ്പുട്‌നിക് വാക്‌സിന്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്.

തെലങ്കാനയില്‍ കൂടാതെ നാളെ ആന്ധ്ര പ്രദേശിലും സ്പുട്‌നിക് വാക്‌സിനേഷന്‍ ആരംഭിക്കുന്നുണ്ട്. കോവിന്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുക. രാജ്യത്ത് വിതരണം ചെയ്യുന്ന മൂന്നാമത്തെ വാക്‌സിനാണിത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Covid death in Thamilnadu