ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച ആലപ്പുഴ വ്യക്തിയുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരണം. ആലപ്പുഴ സ്വദേശിയായ ജോസ് ജോയ് ആണ് മരിച്ചത്. ഇയാള്‍ക്ക് 38 വയസായിരുന്നു.
29ന് അബുദാബിയിൽ നിന്നെത്തി ആലപ്പുഴ ജില്ലയിൽ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ഇയാള്‍.
ഉച്ച തിരിഞ്ഞ് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഇയാൾക്ക് ഗുരുതരമായ കരൾ രോഗം ഉണ്ടായിരുന്നു.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 9 ആയി.
നിലവില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 577 ആണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത്. 177 പേര്‍ ആണ് ഇവിടെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.
കണ്ണൂരാണ് തൊട്ടുപുറകില്‍ 99 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. കാസര്‍കോട് 64, മലപ്പുറം 56 , തിരുവനന്തപുരം 41, എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലകള്‍.
കൊല്ലം 22, പത്തനംതിട്ട 24, ആലപ്പുഴ 31, കോട്ടയം 22, ഇടുക്കി 4, എറണാകുളം 22, തൃശ്ശൂര്‍ 33, കോഴിക്കോട് 35, വയനാട് 7 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക