| Friday, 23rd April 2021, 8:52 am

കൊവിഡ് മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ പോലും ഇടമില്ലാതെ ദല്‍ഹി;ഗുരുതരാവസ്ഥ തുറന്നുകാട്ടി റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫറുടെ ചിത്രങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം അതീവഗുരുതരാവസ്ഥയിലേക്ക്. കൊവിഡ് ആശുപത്രികളില്‍ ആവശ്യത്തിന് ബെഡുകളോ അടിയന്തരാവശ്യത്തിനുള്ള ഓക്‌സിജനോ പോലുമില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കൊവിഡ് അതിഭീകരമായി ബാധിച്ച ദല്‍ഹിയിലെ അവസ്ഥ ദയനീയമാണ്. ഓക്‌സിജനില്ലാതെ കൊവിഡ് ചികിത്സ തകിടം മറഞ്ഞിരിക്കുകയാണ്. ദല്‍ഹിയിലെ ഭീകരാവസ്ഥ വ്യക്തമാക്കുന്ന ചിത്രം കഴിഞ്ഞദിവസം റോയിട്ടേഴ്‌സിലെ ഡാനിഷ് സിദ്ദിഖി പങ്കുവെച്ചിരുന്നു.

കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ പോലു ഇടമില്ലാത്ത അവസ്ഥയാണ് ദല്‍ഹിയില്‍. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദല്‍ഹിയിലെ ശ്മശാനത്തില്‍ സംസ്‌ക്കരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. ഏപ്രില്‍ 22 നാണ് ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്.

ദല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ ഹരജികള്‍ നല്‍കിയിരുന്നു.

കൊവിഡ് പ്രതിസന്ധിയില്‍ രൂക്ഷമായ സാഹചര്യത്തില്‍കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഓക്സിജന്‍,വാക്സിനേഷന്‍ എന്നിവയിലെ ദേശീയ നയം തങ്ങള്‍ക്ക് അറിയണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ദല്‍ഹിയിലേതിന് സമാനമായ അവസ്ഥയാണ് ഗുജറാത്തിലും യു.പിയിലും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Covid Crisis in India

We use cookies to give you the best possible experience. Learn more