| Sunday, 25th April 2021, 12:18 pm

അവര്‍ മതില്‍ കെട്ടി വെച്ചിരിക്കുകയാണ്, ഞങ്ങളെന്ത് ചെയ്യും? ദല്‍ഹിയിലെ അടഞ്ഞ ആശുപത്രികള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി രോഗികളുടെ ബന്ധുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ കൊവിഡ് സാഹചര്യം അതീവ രൂക്ഷമാകുന്നു. ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ദല്‍ഹിയിലെ എല്‍.എന്‍.ജെ.പി ആശുപത്രിയ്ക്ക് മുന്നിലെ കൊവിഡ് എമര്‍ജന്‍സിക്ക് മുന്നില്‍ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്ന ചെറിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

ബാരിക്കേഡ് വെച്ച് അടച്ചതുകൊണ്ട് ആശുപത്രിക്കകത്തേക്ക് കടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഓട്ടോറിക്ഷയിലാണ് ബന്ധുക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കിടക്കകള്‍ ഇല്ലെന്ന് പറഞ്ഞ് സെക്യൂരിറ്റി അവരെ തിരികെ അയക്കുകയായിരുന്നു.

വൃദ്ധയായ രോഗിയെയും കൊണ്ട് ആശുപത്രിയില്‍ എത്തിയ ആള്‍ ഗേറ്റടച്ചത് കണ്ട് കരയുന്ന മറ്റൊരു ദൃശ്യവും ദല്‍ഹിയിലെ കൊവിഡിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
”അവര്‍ മതില്‍ കെട്ടി വെച്ചിരിക്കുകയാണ്, ഞങ്ങളെന്ത് ചെയ്യും?”, എന്നാണ് വൃദ്ധയുമായി ആശുപത്രിയില്‍ എത്തിയ ആള്‍ ചോദിക്കുന്നത്. ഓക്‌സിജന്റെ ലഭ്യതക്കുറവാണ് ദല്‍ഹിയിലെ ആശുപത്രികള്‍ പ്രധാനമായും നേരിടുന്ന വെല്ലുവിളി.

ദല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 25 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊവിഡ് രോഗികള്‍ ധാരാളമായി എത്തുന്ന ആശുപത്രിയാണ് ഗംഗാറാം ആശുപത്രി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Covid Crisis in Delhi, worsening

We use cookies to give you the best possible experience. Learn more