കോട്ടയം: കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച വ്യക്തികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതായി ആരോപണം. ആംബുലന്‍സ് ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് രോഗികളെ കൊണ്ടുപോകാന്‍ വൈകിയെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
വൈകീട്ട് അഞ്ചുമണിക്ക് രോഗം സ്ഥിരീകരിച്ച രോഗികളെ എട്ടുമണിയോടെ ആശുപത്രിയിലെത്തിച്ചുവെന്നായിരുന്നു ആരോപണം. മണര്‍ക്കാട്ടും ചാന്നാനിക്കാട്ടുമുള്ള രോഗികളായാണ് ആശുപത്രിയില്‍ എത്തിക്കാന് വൈകിയതെന്നായിരുന്നു മനോരമയടക്കമുള്ള ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ എഷ്യാനെറ്റ് ന്യൂസിന്റെ ലൈവില്‍ പ്രതികരിച്ചിരുന്നു.
കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് ആംബുലന്‍ എത്താനുണ്ടായ താമസംകൊണ്ട് മാത്രമുണ്ടായതാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. കൊവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് രോഗിയെ അറിയിച്ചിരുന്നെന്നും ആംബുലന്‍സ് അയക്കുന്ന കാര്യവും പറഞ്ഞിരു്ന്നെന്നും മന്ത്രി പറഞ്ഞു
രോഗി നേരിട്ട് തന്നെ വിളിച്ചിരുന്നെന്നും രോഗം പോസിറ്റീവാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നെന്നും മന്ത്രി പറഞ്ഞു. കൊവിഡ് നിരീക്ഷണത്തിലിരിക്കുന്ന ആളാണ് ഇദ്ദേഹമെന്നും മന്ത്രി വ്യക്തമാക്കി. ആംബുലന്‍സ് രോഗിയുടെ അടുത്തെത്താനുള്ള സമയത്തിനുള്ളിലാണ് ഇക്കാര്യങ്ങളെല്ലാം ഉണ്ടായത്. അതിന് പിന്നില്‍ കൃത്യമായ ഗൂഡാലോചന നടന്നതായും മന്ത്രി സൂചിപ്പിച്ചു.
രോഗികളെ ആശുപത്രിയിലേക്കക്ക് മാറ്റിയതായും . ആംബുലന്‍സിന്റെ ലഭ്യതക്കുറവാണ് രോഗികളെ മാറ്റാന്‍ വൈകുന്നതിന് കാരണമായതെന്നും കോട്ടയം ജില്ലാ കളക്ടര്‍ സുധീര്‍ ബാബു വ്യക്തമാക്കി. വിവിധ സ്ഥലങ്ങളില്‍ നിന്ന് 200 ലധികം സാമ്പിളെടുത്തത് കൊണ്ടാണ് ആംബുലന്‍സ് വൈകിയത്. രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് രോഗ വ്യാപനമുണ്ടാക്കില്ലെന്നും സുധീര്‍ ബാബു പ്രതികരിച്ചു.
അതേസമയം സംസ്ഥാനത്ത് ഗ്രീന്‍ സോണിലായിരുന്ന ഇടുക്കിയും കോട്ടയവും ഒറ്റയടിക്ക് റെഡ് സോണ്‍ ആയി മാറി. രണ്ട് ദിവസമായി രോഗികളുടെ എണ്ണം വര്‍ധിച്ചതിനാലാണ് ഇരു ജില്ലകളും റെഡ് സോണാക്കി മാറ്റിയത്. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ആറുപേര്‍ക്കും കോട്ടയത്ത് അഞ്ചുപേര്‍ക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്.
നേരത്തെ എറണാകുളം – കോട്ടയം ജില്ലാ അതിര്‍ത്തി അടക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടിരുന്നു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിര്‍ത്തി കടക്കാനോ ഇവിടേക്ക് പ്രവേശിക്കാനോ അനുവദിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇത് വരെ 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.. 123 പേര്‍ ചികിത്സയിലാണ്. 20301 പേരാണ് നിരീക്ഷണത്തിലുള്ളത്. 19812 പേര്‍ വീടുകളിലാണ്. 489 പേര്‍ ആശുപത്രികളിലാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.