കോട്ടയം മെഡിക്കല്‍ കോളെജില്‍ ഗൈനക്കോളജി വിഭാഗത്തില്‍ നേരത്തെ ചികിത്സ തേടിയ ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഗൈനക്കോളജി വിഭാഗത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗബാധ സ്ഥിരീകരിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ചികിത്സ എന്ന് അധികൃതര്‍ അറിയിച്ചു.
നിലവില്‍ ഗൈനക്കോളജി വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് രണ്ട് ഭിക്ഷാടകര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നഗരത്തിലെ 84 ഭിക്ഷാടകരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് മാത്രം സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത് 927 പേര്‍ക്കാണ്. 733 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക