| Sunday, 19th July 2020, 11:57 am

മലപ്പുറത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തയാള്‍ക്ക് കൊവിഡ്; 300 പേരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ചേലേമ്പ്രപ്പാറയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 300 പേരോട് ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത കാവനൂര്‍ സ്വദേശിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നിര്‍ദേശം.

ജൂലൈ 10ന് അന്തരിച്ച കെ. അബ്ദുള്‍ ഖാദര്‍ മുസ്‌ല്യാരുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനായി മന്‍ഹജുര്‍ റാഷാദ് ഇസ്ലാമിക് കോളെജില്‍ പൊതു ദര്‍
ശനത്തിന് വെച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച കാവനൂര്‍ സ്വദേശിയും അന്തിമോപചാരമര്‍പ്പിക്കാനായി ഇവിടെ എത്തിയിരുന്നു.

ചടങ്ങില്‍ പങ്കെടുത്ത 300 പേരോട് 14 ദിവസം നിരീക്ഷണത്തില്‍ പോകാനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചത്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പ് വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്.

കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കിയപ്പോഴാണ് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തുവെന്നതിനെ സംബന്ധിച്ച വിവരം ലഭിക്കുന്നത്. ജില്ലയിലും പുറത്തുമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.

പരിപാടിയില്‍ പങ്കെടുത്തവരും ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവരോടും വാര്‍ഡ് മെമ്പറെയും ആരോഗ്യ പ്രവര്‍ത്തകരെയും വിവരം അറിയിക്കണം. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാറയില്‍ അങ്ങാടിയിലെ കടകളും കോളെജും പള്ളിയും താത്കാലികമായി അടച്ചു.

കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ചടങ്ങ് നടത്തിയതിന് പൊലീസില്‍ പരാതി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍ നിന്ന് ചടങ്ങളില്‍ പങ്കെടുക്കാനെത്തിയതില്‍ വിവരങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കും.

പനി ജലദോഷം, തുമ്മല്‍ തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ നേരിട്ട് ആശുപത്രിയില്‍ പോകാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more