കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; മുക്കത്ത് ഐ.സി.യുവിലെ രോഗിക്കും പൊസിറ്റീവ്, നിരവധിപ്പേര്‍ ക്വാറന്റീനില്‍
COVID-19
കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; മുക്കത്ത് ഐ.സി.യുവിലെ രോഗിക്കും പൊസിറ്റീവ്, നിരവധിപ്പേര്‍ ക്വാറന്റീനില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th July 2020, 5:08 pm

കോഴിക്കോട്: മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിച്ച രോഗിക്ക് കൊവിഡ്. ഇതോടെ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം നാല്‍പ്പതോളം പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ഐ.സി.യുവില്‍ ഉണ്ടായിരുന്ന രോഗികളെ മറ്റൊരു ഐ.സി.യുവിലേക്കും മാറ്റിയിരിക്കുകയാണ്.

കൊവിഡ് സ്ഥിരീകരിച്ച രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതിയിലേക്ക് മാറ്റി.

ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. ബാലുശ്ശേരി കരുമല സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, ആശുപത്രിയിലെ അന്‍പതോളം ജീവനക്കാരെ നിരീക്ഷണത്തിലാക്കി.

വടകരയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചു. വടകര ജില്ലാ ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫിനും തിരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സ്റ്റാഫ് നഴ്‌സിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ ,കോഴിക്കോട് ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ