Entertainment news
കരണ്‍ ജോഹറിന്റെ പാര്‍ട്ടിക്ക് പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചു, കരീന കപൂറിന്റെ വീടുകള്‍ സീല്‍ ചെയ്ത് മുംബൈ കോര്‍പ്പറേഷന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 14, 07:25 am
Tuesday, 14th December 2021, 12:55 pm

മുംബൈ: കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ബോളിവുഡ് താരം കരീന കപുര്‍, ഭര്‍ത്താവ് സെയ്‌ന് അലി ഖാന്‍, മക്കളായ തൈമൂര്‍, ജെഹ് എന്നിവര്‍ക്കൊപ്പം താമസിച്ച വീടുകള്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സീല്‍ ചെയ്തു.

താരം രോഗം സ്ഥിരീകരിച്ചതോടെ ക്വറന്റൈനില്‍ ആണ്. നേരത്തെ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത കഭി ഖുഷി കഭി ഗമിന്റെ 20 വര്‍ഷം ആഘോഷിക്കുന്ന പാര്‍ട്ടിയില്‍ കരീന കപൂര്‍ പങ്കെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കരണ്‍ ജോഹറിന്റെ വസതിയില്‍ നടന്ന പാര്‍ട്ടിയില്‍ സിനിമയുമായി ബന്ധപ്പെട്ട നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.

കരീന തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബി.എം.സി മെഡിക്കല്‍ ടീം കരീനയുടെ വസതിയില്‍ എത്തുകയും താമസിക്കുന്ന താമസക്കാരുടെ ആര്‍.ടി-പി.സി.ആര്‍ പരിശോധന നടത്തുകയും ചെയ്തത്. കരീനയുടെ ഉറ്റ സുഹൃത്തായ അമൃത അറോറയുടെ വസതിയും ബി.എം.സി സീല്‍ ചെയ്തു. അമൃതയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, കരണ്‍ ജോഹറിന്റെ കൊവിഡ് ഫലം നെഗറ്റീവാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കരീനയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Covid confirmed after Karan Johar’s party, Mumbai Corporation seals Kareena Kapoor’s house