| Monday, 10th May 2021, 9:07 am

ഗുജറാത്തില്‍ ഗോശാലയ്ക്കുള്ളില്‍ കൊവിഡ് സെന്റര്‍; മരുന്നായി നല്‍കുന്നത് ഗോമൂത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തിലെ തേതോഡ ഗ്രാമത്തില്‍ ഗോശാലയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് സെന്ററില്‍ ഗോമൂത്രത്തില്‍ നിന്ന് ഉല്‍പാദിപ്പിച്ച മരുന്ന് രോഗികള്‍ക്ക് നല്‍കുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആയുര്‍വേദ മരുന്നുകളെന്ന തരത്തില്‍ പാലില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നും ഉല്‍പ്പാദിപ്പിച്ച മരുന്നുകളാണ് ഇംഗ്ലീഷ് മരുന്നുകള്‍ക്കൊപ്പം കൊവിഡ് രോഗികള്‍ക്ക് നല്‍കുന്നത്. വേദലക്ഷണ പഞ്ചഗവ്യ ആയുര്‍വേദിക് ഐസൊലേഷന്‍ സെന്റര്‍ എന്നാണ് കൊവിഡ് സെന്ററിന്റെ പേര്.

പഞ്ചഗവ്യ ആയുര്‍വേദ ചികിത്സയാണ് കൊവിഡ് രോഗികള്‍ക്ക് ഇവിടെ നല്‍കുന്നതെന്ന് സെന്റര്‍ ഡയറക്ടര്‍ രാംരത്തന്‍ മഹാരാജ് പറയുന്നു. അന്തരീക്ഷത്തിലെ ഓക്‌സിജന്‍ അളവ് കൂട്ടാനായി നിരന്തരം പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും രാംരത്തന്‍ പറഞ്ഞു.

50 കിടക്കകളുള്ള സെന്ററില്‍ 40 ലും ഇപ്പോള്‍ രോഗികളുണ്ട്.

ദിവസേന 10000- ത്തിലേറെ പേര്‍ക്കാണ് ഗുജറാത്തില്‍ കൊവിഡ് ബാധിക്കുന്നത്. ഞായറാഴ്ച മാത്രം 121 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid centre inside ‘gaushala’ in Gujarat treats patients with drugs from cow milk, urine

We use cookies to give you the best possible experience. Learn more