അഹമ്മദാബാദ്: ഗുജറാത്തിലെ തേതോഡ ഗ്രാമത്തില്‍ ഗോശാലയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് സെന്ററില്‍ ഗോമൂത്രത്തില്‍ നിന്ന് ഉല്‍പാദിപ്പിച്ച മരുന്ന് രോഗികള്‍ക്ക് നല്‍കുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആയുര്‍വേദ മരുന്നുകളെന്ന തരത്തില്‍ പാലില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നും ഉല്‍പ്പാദിപ്പിച്ച മരുന്നുകളാണ് ഇംഗ്ലീഷ് മരുന്നുകള്‍ക്കൊപ്പം കൊവിഡ് രോഗികള്‍ക്ക് നല്‍കുന്നത്. വേദലക്ഷണ പഞ്ചഗവ്യ ആയുര്‍വേദിക് ഐസൊലേഷന്‍ സെന്റര്‍ എന്നാണ് കൊവിഡ് സെന്ററിന്റെ പേര്.
പഞ്ചഗവ്യ ആയുര്‍വേദ ചികിത്സയാണ് കൊവിഡ് രോഗികള്‍ക്ക് ഇവിടെ നല്‍കുന്നതെന്ന് സെന്റര്‍ ഡയറക്ടര്‍ രാംരത്തന്‍ മഹാരാജ് പറയുന്നു. അന്തരീക്ഷത്തിലെ ഓക്‌സിജന്‍ അളവ് കൂട്ടാനായി നിരന്തരം പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും രാംരത്തന്‍ പറഞ്ഞു.
50 കിടക്കകളുള്ള സെന്ററില്‍ 40 ലും ഇപ്പോള്‍ രോഗികളുണ്ട്.