| Thursday, 17th September 2020, 6:30 pm

ഒറ്റ ദിവസം മാത്രം 820 പേര്‍ക്ക് കൊവിഡ്;ഉറവിടം തിരിച്ചറിയാത്ത രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന: ആശങ്ക വര്‍ധിപ്പിച്ച് തിരുവനന്തപുരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ ആശങ്ക വര്‍ധിപ്പിച്ച് തിരുവനന്തപുരം. തിരുവനന്തപുരം ജില്ലയിലാണ് രോഗബാധയുടെ തീവ്രത ഏറ്റവും കൂടുതലായി നിലനില്‍ക്കുന്നത്. 820 പേര്‍ക്കാണ് ഇന്ന് മാത്രം ജില്ലയില്‍ രോഗം ബാധിച്ചത്. 721 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതില്‍ തന്നെ 83 രോഗികളുടെ ഉറവിടം തിരിച്ചറിയാനായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തലസ്ഥാന ജില്ലയെ സംബന്ധിച്ച രോഗനിയന്ത്രണനടപടികള്‍ ശക്തമാക്കിയെങ്കിലും വ്യാപനനിരക്ക് കുറയുന്നില്ല എന്നാണ് കാണുന്നത്. തിരുവനന്തപുരം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ ഉറവിടമില്ലാത്തവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചക്കിടെ 30,251 ടെസ്റ്റുകളാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രം നടത്തിയത്. ഇതില്‍ 4184 പേര്‍ പോസറ്റീവായി. സമ്പര്‍ക്കവ്യാപനം കൂടി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം കൂടാതെ മറ്റ് അഞ്ച് ജില്ലകളില്‍ കൂടി മൂന്നൂറിലേറെ പേര്‍ക്ക് ഇന്ന മാത്രം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് 545, തിരുവനന്തപുരം എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319 എന്നിങ്ങനെയാണ് ഈ ജില്ലയിലെ കണക്കുകള്‍.

സംസ്ഥാനത്ത് ഇന്ന് 4531 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3730 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 351 പേരുടെ രോഗഉറവിടം വ്യക്തമല്ല. 71 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം ബാധിച്ചു. 2737 പേരുടെ രോഗം ഭേദമായി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid cases on a alarming rate in Thiruvananthapuram

Latest Stories

We use cookies to give you the best possible experience. Learn more